പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ 50000 വോട്ടുകള്‍ അനായാസം നേടാനാവുമെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. എൻഡിഎഫ് അയ്യായിരം വോട്ടുകള്‍ക്ക് മേല്‍ ഭൂരിപക്ഷം നേടും. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോവും. വിജയപ്രതീക്ഷയുണ്ടെന്നും സരിൻ.
പാലക്കാട് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സരിന് അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പാലക്കാട് തകര്‍ന്നുതരിപ്പണം ആയി എന്നതിന്റെ നേര് ചിത്രമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാകും. 60,000 ത്തില്‍ കുറയാത്ത വോട്ട് തനിക്ക് ലഭിക്കും എന്നും സരിന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഡിഎഫ് ബഹുദൂരം പിന്നിലായി. നേതൃത്വം കാണിച്ച വഞ്ചനയില്‍ പ്രവര്‍ത്തകര്‍ കൊടുത്ത ശിക്ഷയായിരിക്കും ഫലം. കെട്ട മൂന്നാം സ്ഥാനമായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക.