പാലക്കാട് കുന്നുംപുറം ഹിന്ദു ശ്മശാനത്തിലെ മണ്ണ് കടത്തിയതിന് പാലക്കാട് നഗരസഭയെ പ്രതീകാത്മകമായി എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ നടത്തി. ശ്മശാനത്തിന് മുന്നിൽ നടന്ന പരിപാടി സിപിഐ എം ഏരിയ കമ്മിറ്റിയംഗം ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വി സുരേഷ് അധ്യക്ഷനായി. ഒലവക്കോട് ലോക്കൽ സെക്രട്ടറി അജിത് സഖറിയ സ്വാഗതം പറഞ്ഞു.