വ്യാപക പ്രതിഷേധം: തരൂരില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല; പി.പി. സുമോദ് മത്സരിക്കും
അഡ്വ.ശാന്തകുമാരിയെ കോങ്ങാട് മത്സരിപ്പിക്കും
പാലക്കാട്: തരൂര്‍ മണ്ഡലത്തില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല. ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് തരൂരില്‍ സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. അഡ്വ.ശാന്തകുമാരിയെ കോങ്ങാട് മത്സരിപ്പിക്കും. പി.കെ. ജമീലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാലക്കാട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഷൊർണൂരിലും ഒറ്റപ്പാലത്തും സംസ്ഥാന കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥികളെ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഷൊർണൂരിൽ പി.കെ. ശശിയെ തന്നെ സ്ഥാനാർഥിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ജില്ലാ സെക്രട്ടേറിയറ്റ് തള്ളി. പാലക്കാട് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാർഥികളുണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന് പ്രതികരിച്ചു.