നെന്മാറ:- ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിപ്രകാരം അനുവദിച്ചു കിട്ടിയ ലാപ്ടോപ് വിതരണം നെന്മാറ MLA കെ.ബാബു നിർവ്വഹിച്ചു.
പ്രസ്തുത ചടങ്ങിൽ വെച്ച് ഫെഡറൽ ബാങ്ക് CSR initiative പദ്ധതിയുടെ ഭാഗമായി വാട്ടർ പ്യൂരിഫയർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.
പ്രവാസികളായ K.Aപോൾസണും, അബ്ബാസ് നെന്മാറയും സ്കൂളിനു സീലിംഗ് ഫാനുകൾ സംഭാവന നൽകി.
ഹയർ സെക്കൻഡറി സ്റ്റാഫ് സ്കൂളിന് ഇൻവെർട്ടർ സംഭാവന നൽകി. ചടങ്ങിൽ വെച്ച് ഹയർസെക്കൻഡറി വിഭാഗത്തിലെ അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ സംഭാവന നൽകി.
PTA പ്രസിഡന്റ് K.B രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ R. ചന്ദ്രൻ, നെന്മാറ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാരാജീവ്. വാർഡ് മെമ്പർ R. ചന്ദ്രൻ, ഫെഡറൽ ബാങ്ക് മാനേജർ ദിവ്യ മോഹൻ. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി T.Tതോമസ്, ഹയർസെക്കൻഡറി അദ്ധ്യാപകരായ മല്ലിക.T.K, മുരളീധരൻ.K, പ്രിൻസിപ്പാൾ മഹാലിംഗം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രസ്തുത ചടങ്ങിൽവച്ച് ഹയർസെക്കൻഡറി വിഭാഗത്തിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പ്രിൻസിപ്പാൾ മഹാലിംഗം, MLA ക്ക് നൽകി.
ഹെഡ്മിസ്ട്രസ്സ് മിനി നന്ദി പറഞ്ഞു.