ഭവന പദ്ധതി നിഷേധത്തിനെതിരെ സമരം ചെയ്യുന്ന മുതലമടയിലെ ചക്ലിയർക്ക് ഉടൻ ഭൂമി നൽകണം:ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്:മുതലമട ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ചക്ലിയ സമുദായത്തിന് ഭവന പദ്ധതിക്കായി ഭൂമി അനുവദിച്ചു നൽകാൻ വർഷങ്ങളായി ഭരണാനുമതിയുണ്ടായിട്ടും അത് തടഞ്ഞുവെക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഭൂമി ഉടൻ നൽകണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കാലങ്ങളായി കോളനിയിൽ താമസിക്കുന്ന ചക്ലിയ സമുദായക്കാർ ആ ഭൂമിയുടെ യതാർത്ഥ അവകാശികളാണ്. അവർക്ക് ഭൂമി നൽകാൻ ഭരണ തലത്തിൽ പല വിധ അനുമതികളുണ്ടായിട്ടും അത് ചെയ്യാത്തത് കാലങ്ങളായി ആ സമുദായത്തോട് പുലർത്തിപ്പോരുന്ന വിവേചനം മൂലമാണ്. ഇത് അംഗീകരിക്കാനാകില്ല.
ഭവന പദ്ധതി നിഷേധത്തിനെതിരെ കോളനിയിലെ ചക്ലിയ സമുദായാംഗങ്ങൾ മുതലമട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല കുടിൽ കെട്ടി സമരത്തിൽ പങ്കെടുത്ത് ഫ്രറ്റേണിറ്റി നെന്മാറ മണ്ഡലം കൺവീനർ നദീർ ഐക്യദാർഢ്യമറിയിച്ചു.