; ലേബർ റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി പരാതി
അട്ടപ്പാടി ആദിവാസി ഊരിലെ ഗർഭിണിയായ യുവതിക്ക് ചികിത്സ കിട്ടാതെ പ്രസവത്തിനിടെ കുട്ടി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി.
ഇന്നലെ രാവിലെ പാലക്കാട് വനിതാ ശിശു ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. അട്ടപ്പാടി പാലൂര്‍ ഊരിലെ മാരിയത്താളിനാണ് ദുരനുഭവം.യുവതി കോവിഡ് ബാധിതയായതിനാൽ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്.ഒരു ദിവസം മുമ്പാണ് അട്ടപ്പാടി പാലൂർ ഊരിലെ കോവിഡ് ബാധിതയായ ഗർഭിണിയായ ആദിവാസി യുവതിയെ
പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാവിലെ മുതൽ വേദന കൂടിയതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സുമാരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലന്ന് ബന്ധുക്കൾ പറഞ്ഞു.
രാവിലെ ശുചിമുറിയിൽ പോയ വഴി വേദനക്കൂടി തിരികെ കാട്ടിലിലേയ്ക്ക് എത്തിയപ്പോഴേയ്ക്കും പ്രസവിച്ചെന്നും
മാരിയത്താളിൻ്റെ ഭർതൃസഹോദരി പറഞ്ഞു.ലേബർറൂമിലേക്ക് മാറ്റുകയോ നേഴ്സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ പരാതി പറയുന്നു.അതേസമയം ആശുപത്രി അധികൃതർ ആരോപണം നിഷേധിക്കുന്നു.പ്രസവത്തിനു മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ഈ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ടന്റ് ഡോ. പി കെ ജയശ്രീ പറഞ്ഞു.









