ഒറ്റപ്പാലം: കേരളത്തിലെ ലബോറട്ടറി ഉടമസ്ഥർ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജൂൺ 24 വ്യാഴാഴ്ച അവകാശ സംരക്ഷണദിനമായി ആചരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന സമരത്തിൽ എല്ലാ ലബോറട്ടറി ഉടമകളും ടെക്നീഷ്യൻമാരും ഐക്യദാർഢ്യ സമരം നടത്തി.ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ബില്ലിലെ കരട് നിർദേശങ്ങൾ ചർച്ച ചെയ്യാൻ സംഘടനകളുടെ യോഗം വിളിക്കുക.ലബോറട്ടറികൾക്ക് സർക്കാർ തലത്തിൽ ക്വോളിറ്റി കൺട്രോൺ നടപ്പിലാക്കുക.ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജ്ജനം സർക്കാർ തലത്തിൽ നടപ്പിലാക്കുക.സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടേയും മെഡിക്കൽ ടെക്നീഷ്യൻമാരുടേയും ജോലി സുരക്ഷ ഉറപ്പുവരുത്തുക. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിലെ അപാകതകൾ പരിഹരിക്കുക . ലബോറട്ടറി മേഖലയിൽ ഉള്ളവർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്തുക.ലബോറട്ടറി മേഖലയിൽ ഉള്ളവർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക. പൊതുജനാരോഗ്യം സംരക്ഷിക്കുക .തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ ദിനം ആചരിച്ചത്. ഒറ്റപ്പാലം ഗവണ്മെന്റ് ഹോസ്പിറ്റൽ സമീപം ഷാനാസ് ലാബിന് മുന്നിൽ വച്ചു നടന്ന ധർണ്ണ കെ. പി. എൽ. ഒ. എഫ് ജില്ലാ സെക്രട്ടറി ഷിനു .കെ ഉദ്ഘടനം ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് . കുമാർ , ഹരീഷ്, ഷാഹുൽ ഹമീദ്, ഏലിയാമ പൗലോസ്,ദിവ്യ, ഷേർലി, സുജാത എന്നിവർ പങ്കെടുത്തു