സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് നടത്തുന്ന പ്രധിഷേധ സമരത്തിൻ്റെ ഭാഗമായി ഒലവക്കോട് യൂണിറ്റിലും സമരം സംഘടിപ്പിച്ചു. ദിവസവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവാദം തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് നടത്തിയ ധർണ്ണാ സമരം ഒലവക്കോട് ഹോംഫിറ്റ് ന് സമീപം യൂണിറ്റ് പ്രസിഡണ്ട് ജി.എ.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. സമരത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി.എ.സക്കിർ അധ്യക്ഷത വഹിച്ചു യൂണിറ്റ് ട്രഷറർ പി.എച്ച് ഹക്കിം സ്വാഗതം പറഞ്ഞു സമരത്തിൽ വിതരണവ്യാപാരി നേതാവ് ജമീൽ കുമാർ ഹോട്ടൽ & സറ്റോറൻ്റ് വൈസ് പ്രസിഡണ്ട് കെ.വി.മുസ്തഫ. യൂത്ത് വിംഗ് പ്രസിഡണ്ട് ഷംസീർ ടി.കെ.എം .യൂണിറ്റ് വൈസ് പ്രസിഡണ് എം.കെ.ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി
യൂണിറ്റ് വൈസ് പ്രസിഡണ്ട്
എ.പി.നൗഷാദ് നന്ദി പറഞ്ഞു.









