പാലക്കാടിന്റെ രാഷ്ട്രീയ – സാമൂഹിക- പൊതുപ്രവർത്തന രംഗത്ത് സജീവ
സാന്നിധ്യമായ ചിറ്റൂരിന്റെ മുൻ എം എൽ എ കെ എ ചന്ദ്രൻ അവർകളുടെ എൺപതാം
പിറന്നാളിന് ആശംസകളർപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
നിയമസഭാ സാമാജികനായിരുന്ന കാലത്ത് വ്യാപാരികളുടെ വിഷയങ്ങളിൽ സജീവമായി
ഇടപെട്ടിരുന്ന മാതൃകാ പരമായ പൊതുജീവിതം നയിക്കുന്ന എൺപതാം
പിറന്നാളാഘോഷിക്കുന്ന മുൻ എം എൽ എ കെ എ ചന്ദ്രനെ കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് ജോബി വി
ചുങ്കത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.
കെ വി വി ഇ എസ് സംസ്ഥാന സെക്രട്ടറിമാരായ പി എം എം ഹബീബ്, ടി.കെ. ഹെൻട്രി
, ജില്ലാ ഭാരവാഹികളായ കെ. ഗോകുൽദാസ് ,കെ.ആർ ചന്ദ്രൻ തുടങ്ങിയവർ
സന്നിഹിതരായിരുന്നു.










