കെ വി വിജയദാസ് അനുശോചനം സഭ ഇന്നത്തേക്ക് പിരിഞ്ഞു
ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ മൃതദേഹം രാവിലെ കാക്കത്തോട് വീട്ടിൽ എത്തിച്ചു 9:00 വരെ മൃതദേഹം പൊതുദർശനത്തിന് വെച്ചതിനു ശേഷം അടുത്തുള്ള എൽ പി സ്കൂളിലും പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തി അനുശോചനം രേഖപ്പെടുത്തി. സായാഹ്നം ദിനപത്രവുമായി വികസനകാര്യങ്ങളിൽ അടുത്ത ബന്ധം പുലർത്തിയിരുന്ന കെ വി വിജയദാസിന്റെ നിര്യാണത്തിൽ സായാഹ്ന മുഖ്യപത്രാധിപർ അസീസ് മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.