കുവൈത്തില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ പാലക്കാട് തച്ചമ്പാറ സ്വദേശി മുഹമ്മദ് മുസ്തഫ 48 വയസ്സ് മരിച്ചു..
കഴിഞ്ഞ ദിവസം ഫഹേലിൽ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. സബാനിൽ പ്രവർത്തിക്കുന്ന കുവൈറ്റ് പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ്. അബ്ബാസിയയിലായിരുന്നു താമസം. സലീനയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ കെ.കെ.എം.എ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു