Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി വീട്ടുപടിക്കൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി വീട്ടുപടിക്കൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കുന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അതിനൂതനമായ വരുമാനമാര്‍ഗമാണ് ഹോം ഷോപ്പ് പദ്ധതിയിലൂടെ നടപ്പിലാവുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് എം.എല്‍.എ പറഞ്ഞു. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന തരത്തിലേക്ക് ഹോം ഷോപ്പ് പദ്ധതി ഉപകാരപ്രദമായി മാറും. പരിപാടിയില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന അതിജീവനം ക്യാമ്പെയിനോടനുബന്ധിച്ച് ജില്ലയില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹോം ഷോപ്പ്. പ്രളയവും കോവിഡ് വ്യാപനവും സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാഗമായി ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് കുടുംബശ്രീ സംരംഭകര്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സംരംഭകര്‍ക്ക് വരുമാനം ഉറപ്പുവരുത്താനും നൂറിലധികം കുടുംബശ്രീ അംഗങ്ങള്‍ക്ക് ജോലി സാധ്യത ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കും. കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമാകും. നിലവില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലാണ് ഹോം ഷോപ്പ് നടത്തുന്നത്. വീടുകളിലെത്തി സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതിന് വാര്‍ഡില്‍ രണ്ട് ഹോം ഷോപ്പര്‍മാരെ വീതവും 25 ഓളം സംരംഭക യൂണിറ്റുകളേയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പ്പന്നങ്ങള്‍ക്ക് സ്ഥിരമായ ഒരു വിപണന സംവിധാനവും ഹോം ഷോപ്പര്‍മാരായി തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കും. നിലവില്‍ ഏഴംഗ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരംഭകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ ശേഖരിച്ച് ഹോം ഷോപ്പര്‍മാരുടെ പക്കല്‍ എത്തിക്കുന്നതും സമയ ബന്ധിതമായി വിപണനത്തിന് സഹായിക്കുന്നതും മാനേജ്‌മെന്റ് ടീമായിരിക്കും. ഉത്പ്പന്നത്തിന്റെ വിറ്റുവരവില്‍ നിന്നു തന്നെയാണ് സംരംഭകര്‍, ഹോം ഷോപ്പര്‍, മാനേജ്‌മെന്റ് ടീം എന്നിവര്‍ക്ക് വരുമാനം ലഭിക്കുന്നത്.

കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കലാധരന്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി. സുരേഷ്‌കുമാര്‍, സാറാ ഉമ്മ, തങ്കപ്പന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി സെയ്തവലി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സിദ്ധിഖുല്‍ അക്ബര്‍, കിഴക്കഞ്ചേരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എന്‍ ലളിതാഭായി എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

വാളയാർ : സംസ്കാര സാഹിതിയുടെ ഐക്യ ധാർഡ്യം

Next Post

ആധാര്‍ സേവനം ഞായറാഴ്ചകളിലും

Palakkad News

Palakkad News

Next Post
ആധാര്‍ സേവനം ഞായറാഴ്ചകളിലും

ആധാര്‍ സേവനം ഞായറാഴ്ചകളിലും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News