പട്ടാമ്പി: ഓപ്പറേഷന് കുബേര പ്രകാരം വട്ടിപ്പലിശക്ക് പണം നല്‍കിയതിനെതിരെ പട്ടാമ്പിയില്‍ രണ്ടുപേര്‍ക്കെതിരെ കേസ്സെടുത്തു. മേലേ പട്ടാമ്പി കൊപ്പത്ത് പാറമേല്‍ ഹംസ(58), മേലേ പട്ടാമ്പി കൂരിയാട്ട് തൊടി ഷെഫീര്‍(38) എന്നിവര്‍ക്കെതിരെയാണ് പട്ടാമ്പി പോലീസ് കേസ്സെടുത്തിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കുമെതിരെ കേസ്സെടുത്തത്. ഇവരുടെ വീടുകളില്‍ നിന്നും ചെക്ക് ലീഫുകള്‍, മുദ്രപത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി പട്ടാമ്പി പോലീസ് അറിയിച്ചു.