കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ KTDO
TU19202
KTDO നാലാമത് ജനറൽ ബോഡി യോഗം ആലുവയിൽ YMCA ഹാളിൽ (ജബ്ബാർ നഗർ ) വെച്ച് കൂടി ചേർന്നു
രാവിലെ 9:30 മണിക്ക് സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷാജി തമ്പാനൂർ പതാക ഉയർത്തി യോഗത്തിന്റെ അധ്യക്ഷ സ്ഥാനം നിർവഹിച്ചു യോഗം ആരംഭിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. നവാസ് മീനങ്ങാടി സ്വാഗതം പറഞ്ഞ യോഗം ബഹുമാനപ്പെട്ട MVI ശ്രീ. ഭരത് ചന്ദ്രൻ അവർകൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയും ബഹുമാനപ്പെട്ട AMVI ശ്രീ രാജേഷ് അവർകൾ ആശംസ അർപ്പിച്ചുകൊണ്ട് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു,
സംസ്ഥാന രക്ഷാധികാരി രാജേഷ് ചേർത്തല, സംസ്ഥാന സെക്രട്ടറി വിനീഷ് കാസർഗോഡ്,സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുലെയൻ തൃശൂർ, ട്രഷറർ അനീഷ് മട്ടന്നൂർ, അഫ്സൽ ആലപ്പുഴ, എന്നിവർ സംസാരിച്ചു.
അനിയന്ത്രിതമായി വർധിച്ചു വരുന്ന ഇന്ധന വില വർദ്ധനവ് ഇൻഷുറൻസ് പ്രീമിയം, റോഡ് ടാക്സ്, എന്നിവ ഗവണ്മെന്റ് നിയന്ത്രണത്തിൽ കൊണ്ടുവരിക, റോഡുകളുടെ ശോചനീയാവസ്‌ഥ ഉടൻ പരിഹരിക്കുക, അമിത വില വാങ്ങുന്ന GPS സംവിധാനം പോതുമേഖല സ്ഥാപനമായ കെൽട്രോൺ കമ്പനിയിലൂടെ വില കുറച്ച് വിപണിയിൽ എത്തിക്കുക, കള്ളടാക്സി നിയമ വിരുദ്ധ റെന്റ് എ കാർ എന്നിവയെ നിയമ നടപടി സ്വീകരിച്ച് ടാക്സി മേഖലയെ സംരെക്ഷിക്കുക, 4 വർഷക്കാലമായി യാതൊരു യാത്ര നിരക്ക് വർധനവും ഈ മേഖലയിൽ വന്നിട്ടില്ല, ആയത് കൊണ്ട് ഇന്ധനവിലയുടെ വർധനവിനനുസരിച് ടാക്സി മേഖലയിൽ യാത്ര കൂലി വർധിപ്പിക്കുക
എന്നീ ആവശ്യങ്ങൾ കേന്ദ്ര കേരള സർക്കാറുകൾ മുഖവുര യ്ക്ക് എടുക്കണമെന്ന് KTDO സംസ്ഥാന ജനറൽ ബോഡിയോഗം ഒന്നടങ്കം ആവശ്യപ്പെട്ടു,
യോഗത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു,
(1)രക്ഷാധികാരി:- രാജേഷ് ചേർത്തല
(2)പ്രസിഡന്റ് :- ഷാജി തമ്പാനൂർ
(3) സെക്രട്ടറി :-ബാബുലെയൻ തൃശൂർ
(4) ട്രഷറർ :- ഇബ്രാഹിം പട്ടാമ്പി
(5) ജോയിന്റ് സെക്രട്ടറിമാർ :-നവാസ് മീനങ്ങാടി, സുജിത്ത് എറണാകുളം.
(6)വൈസ് പ്രസിഡന്റ് മാർ :-അസീസ് വാണിയമ്പലം, രാജൻ പത്തനംതിട്ട.
(7) സഹ ട്രഷറർ :- വിശ്വൻ കോഴിക്കോട്
എന്നിങ്ങനെ 9 ഭാരവാഹികളെയും 12 അംഗ എക്സിക്യൂട്ടീവ് ഭാരവാഹികളെയും യോഗം ഐക്യഖണ്ടെന തിരഞ്ഞെടുത്തു
അഫ്സൽ ആലപ്പുഴ യോഗത്തിൽ നന്ദി രേഖപ്പെടുത്തി
അധ്യക്ഷന്റെ അനുമതിയോടെ യോഗം പിരിച്ചുവിട്ടു
KTDO
സംസ്ഥാന സമിതി