കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിൻ്റെ 24 മണിക്കൂർ ഉപവാസം ഇന്ന്
പാലക്കാട്:വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പീഡിപ്പിച്ചവരെയും,കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണക്കൂടത്തിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം.അഭിജിത്തിന്റെ 24 മണിക്കൂര്‍ ഉപവാസം സമരം ഇന്ന് രാവിലെ 10 മണിക്ക് വാളയാര്‍ അട്ടപ്പള്ളത്ത് വെച്ച് (31.10.2020) മുന്‍ കെ.പി.സി.സി പ്രസിഡൻ്റ് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
ഹാത്രസിലെ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിരയാക്കി കൊലപ്പെത്തിയവരെ സംരക്ഷിക്കുന്നത് യോഗി ഭരണക്കൂടമാണെങ്കില്‍ സമാനമായ രീതിയില്‍ നടന്ന വാളയാര്‍ പീഡനകേസില്‍ പീഡിപ്പിച്ചവരെയും, കൊന്ന വരെയും സംരക്ഷിക്കുന്നത് പിണറായി ഭരണക്കൂടമാണെന്നും,വാളയാര്‍ പീഡനകേസ് സി.ബി.ഐ അന്വോഷിക്കണം എന്ന ആവശ്യവുമായാണ് സമരം സംഘടിപ്പിക്കുന്നത്.
വാളയാര്‍ കേസിലെ നീതി നിഷേധത്തിനെതിരെ സംഘടിപ്പിക്കുന്ന ഉപവാസത്തില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡൻ്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, വി.കെ ശ്രീകണ്ഠന്‍ എം.പി,രമ്യ ഹരിദാസ് എം.പി,വി.ടി ബല്‍റാം എം.എല്‍.എ തുടങ്ങി രാഷ്ട്രീയ,സാമൂഹ്യ,സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.