കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാക്കുക, എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ്മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നൽകാൻ സർക്കാർ തയ്യാറാക്കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സംഘടിപ്പിച്ച പ്രതിഷേധം കെ. പി. സി. സി. ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.










