നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക. KST എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.
ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ നിയമത്തിനു വിരുദ്ധമായി KSRTC പാലക്കാട് ഡിപ്പോയിൽ നടപ്പാക്കുന്ന 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് KST എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ജില്ലാ വർക്കിംഗ് പ്രസിഡൻറ് K സുരേഷ്കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു.ഭരണത്തിന്റെ മറവിൽ തൊഴിലാളി പീഡനത്തിന് ചുക്കാൻ പിടിക്കുന്ന പാലക്കാട് ഡിപ്പോ അധികാരികളുടെ ധാർഷ്ട്യം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡൻറ് K P രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി L രവി പ്രകാശ്, ജില്ലാ വൈസ് പ്രസിഡൻറ് N K കണ്ണൻ, യൂണിറ്റ് ട്രഷറർ C K സുകുമാരൻ ,K വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.