പലിശ രഹിത വായ്പ അനുവദിക്കണം: ഹയർ ഗുഡ്സ് ഓണേഴ്സ് അസോ.
പാലക്കാട് • വാടക ഉപകരണങ്ങൾ ഈടായി സ്വീകരിച്ച് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ താലൂക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി.അഹമ്മദ് കോയ ഉദ്ഘാട നം ചെയ്തു. താലൂക്ക് പ്രസിഡന്റ് അബ്ദുറഹ്മാൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.വി.ബാലൻ, ട്രഷറർ ഷംസുദ്ദീൻ മലപ്പുറം, ജില്ലാ പ്രസിഡന്റ് ബാബു വെൽക്കം എസ്.അൻസാരി, പി. ർ മുരളി, എം.മോഹനൻ, പി.വിജയകുമാർ, ജി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.