കെ.എസ്.എഫ്.ഇ. വിജിലൻസ് റെയ്ഡ്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് കെ.എസ്.എഫ്. ഇ യിൽ നടന്ന വിജിലൻസ് റെയ്ഡിനെക്കുറിച്ച് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യ മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ധന മന്ത്രി തോമസ് ഐസക്കിന്റെ കീഴിലുള്ള കെ.എസ്.എഫ്.ഇ.യിൽ സംസ്ഥാന വ്യാപകമായി നടത്തിയ വിജിലൻസ് റെയ്ഡിൽ ഇരുപത് ശാഖകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി അറിയുന്നു. സ്വന്തം വകുപ്പിലെ അഴിമതിക്ക് ധനമന്ത്രി വെള്ളപൂശാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയവർക്ക്” വട്ടാണ്” എന്ന് പറയുന്നത്. അഴിമതി രഹിതവും സംശുദ്ധവുമായ ഭരണം കാഴ്ചവെയ്ക്കുമെന്ന് പറഞ്ഞു അധികാരത്തിൽ വന്ന പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കയാ ണെന്ന് ജില്ലാ കമ്മിററി കുറ്റപ്പെടുത്തി. രാജ്യത്ത് നടക്കുന്ന എല്ലാ അഴിമതിക്ക് പിന്നിലും രാഷ്ട്രീയ – ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടുണ്ട്. പല വിഷയങ്ങളിലും ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്ന അവസ്ഥയും അതിന് ചുക്കാൻ പിടിച്ച രാഷ്ട്രീയ നേതൃത്വം രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ.എസ്.എഫ്. ഇ യിലെ പ്രവാസി ചിട്ടികളുടെ തടക്കം വൻതുക പല ഉദ്യോഗസ്ഥരുടേയും പേരിൽ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇത്തരം രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടായ്മകൾ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. സത്യാവസ്ഥ കണ്ടെ ത്തുന്നതിന് വിജിലൻസിന്റെ പരിശോധനയ്ക്ക് മുഖ്യ മന്ത്രി തടസ്ഥം നിൽക്കരുത്. കെ.എസ്.എഫ്.ഇയിലെ ചിട്ടിപ്പണം ഉൾപ്പടെ കിട്ടുന്ന മുഴുവൻ സംഖ്യയും അതാത് ദിവസം തന്നെ സർക്കാർ ഖജനാവിൽ നിക്ഷേപിക്കുന്നതിന്ന് വേണ്ട നടപടി സ്വീകരിക്കണമെന്നും. ഇക്കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടിനെ തള്ളിപ്പറയുന്നതിന്നും. സുതാര്യത ഉറപ്പു വരുത്തുന്നതിന്നും മുഖ്യമന്ത്രി തയ്യാറാകണമെന്നും ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിസ ണ്ട് എ.കെ. സുൽത്താൻ മുഖ്യ മന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.