ചിറ്റൂർ: രാജ്യത്തെ വൈദ്യുതി മേഖലയെ തകർക്കുന്ന നിയമ ഭേദഗതി നീക്കത്തിൽ നിന്ന് കേന്ദ്ര ഗവർമെൻറ് പിൻതിരിയണമെന്ന്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ചിറ്റൂർ ഡിവിഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വൈദ്യുതി നിയമ ഭേദഗതി മൂലം ഉപഭോക്താക്കൾക്ക് ഭീമമായ നിരക്ക് വർദ്ധനവിനും കാർഷിക, വ്യവസായ മേഖലകളുടെ തകർച്ചക്കും ഇത് വഴിവെക്കും.
ജനൽ ബോഡി യോഗം സംസ്ഥാന സെക്രട്ടറി പി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഖജാൻജി കെ.ആർ.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.
ഡിവിഷൻ പ്രസിഡൻറ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.രമേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന എക്സിക്യുട്ടിവ് അംഗം സുബ്രമണ്യൻ,
ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ, എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം മുത്തു,
പ്രസിഡൻറ് കെ.എം.ജോയി, ഡിവിഷൻ സെക്രട്ടറിമാരായ
മണി കുളങ്ങര, ബാലസുബ്രമണ്യൻ, കെ.ബാബു എന്നിവർ സംസാരിച്ചു.