വൈകിട്ട് 6 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം. വീടിന് സമീപത്തെ വൈദ്യുതി തൂണിനോട് ചേർന്നുള്ള സ്റ്റേ കമ്ബിയില്‍ പിടിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.