പട്ടാമ്പി | കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലാ പ്രവർത്തക സംഗമം മേലേ പട്ടാമ്പി നക്ഷത്ര റീജൻസിയിൽ നടന്നു. ജില്ലാ പ്രസിഡണ്ട് എൻ കെ റാസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നടപ്പു സംഘടനാ വർഷത്തിലെ ഒഴിവു വന്ന ഭാരവാഹി ചുമതല കളിലേക്ക് പുതിയ ആളുകളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ
എൻ കെ റാസി വല്ലപ്പുഴ
(പ്രസിഡന്റ്), കെ ടി പ്രദീപ് ചെറുപ്പുളശ്ശേരി
(ജനറൽ സെക്രട്ടറി), ശാന്തകുമാർ വെള്ളാളത്ത്
(ട്രഷറർ), മനോജ് പുലാശ്ശേരി
(വൈസ് പ്രസിഡന്റ്),യു എ റഷീദ് പാലത്തറ ഗേറ്റ്
(വൈസ് പ്രസിഡന്റ്),എം വിഷ്ണു കൂനത്തറ
(ജോയിൻ സെക്രട്ടറി),ജിനു കെ ചെറുപ്പുളശ്ശേരി
(ജോയിൻ സെക്രട്ടറി).