തിരുവനന്തപുരം: കണ്ണൂരിൽ പ്രസിദ്ധികരിക്കുന്ന പടയണി പത്രത്തിൻ്റെ പത്രാധിപരും കൂത്തുപറമ്പ് എംഎൽഎയുമായ കെ.പി മോഹനനെ പ്രിൻ്റ് പവർമീഡിയ ആദരിച്ചു. പടയണി പത്രത്തിൻ്റെ മുൻ പത്രാധിപരായിരുന്ന പി ആർ കുറുപ്പൻ്റെ മകനാണ് കെ പി മോഹനൻ. എംഎൽഎ ഓഫിസിലെത്തിയ സംഘടന പ്രസിഡൻ്റ് ഏശുദാസ് വില്യംസ് മൊമൻ്റോ നൽകിയും, മുഹമ്മദ് മാഹീൻ പൊന്നാടയണിച്ചും ആദരിച്ചു. ചെറുകിട പത്രങ്ങൾ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
റസാക്ക് കളത്തിങ്കൽ, അനുമോൻ, റോബിൻസൺ, പ്രദീപ് മധു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അടുത്ത മാസം തിരുവനന്തപുരത്തും, കണ്ണൂരിലും, കാസർഗോഡുമായി ചെറുകിട പത്രങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും സംഘടന ചെയർമാൻ അറിയിച്ചു. വാർത്താ കുറിപ്പുകളും പ്രസ്സ് റിലീസുകളും ചെറുകിട പത്രങ്ങളിലൂടെയാണ് ഗ്രാമങ്ങളിലേക്കെത്തുന്നതെന്നും, കേന്ദ്ര-സംസ്ഥാന സർക്കാർ ചെറുകിട പത്രങ്ങളെ സഹായിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.










