കൊപ്പം ജങ്ഷൻ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച് നവീകരിക്കുന്നു. ഓടകളുടെ നവീകരണവും റോഡ് ബിഎം ആൻഡ് ബിസിയും നടത്തും. . പ്രധാന ജോലികൾക്കായി തിങ്കൾമുതൽ ഒരു മാസത്തോളം കൊപ്പം എൽപി സ്കൂൾമുതൽ ബൈപാസിലേക്ക് ഗതാഗതം നിരോധിച്ചു. ഓടകൾ വീതികൂട്ടി വെള്ളമൊഴുകാൻ സൗകര്യമൊരുക്കും. കോൺക്രീറ്റ് പണി പൂർത്തിയാക്കി റോഡിന്റെ പണികളിലേക്ക് കടക്കും. ജങ്ഷൻ വരുന്ന നാലുറോഡും വീതികൂട്ടും. .പണി പൂർത്തിയാകുന്നതോടെ കൊപ്പം സിഗ്നൽ ജങ്ഷനിൽ തിരക്ക് ഒഴിവാകും