മാരക മയക്കുമരുന്നായ മെത്തഫിറ്റേനുമായി കൊളത്തൂർ സ്വദേശി കൊപ്പത്ത് പിടിയിൽ
പാലക്കാട് :കൊപ്പം എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസും ഇന്റാലിജന്റ് ബ്യുറോയും പാലക്കാട് ആന്റി നാർക്കോട്ടിക് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്തഫിറ്റേനുമായി കൊളത്തൂർ സ്വദേശി മുണ്ടുമ്മല്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ കൊപ്പത്ത് വച്ച് പിടിയിലായി. ഇയാളിൽ നിന്നും 6.95 ഗ്രാം മെത്തഫിറ്റേൻ പിടികൂടി ഇയാൾ ഉപയോഗിച്ചിരുന്ന കാറിന്റെ രഹസ്യഅറയിൽ ആയിരുന്നു ഇത് സൂക്ഷിച്ചിരുന്നത്.ഉദ്യോഗസ്ഥരായ എൻ സന്തോഷ് ആർ എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത് മുമ്പ് കൂട്ടിലങ്ങാടിയിൽ നിന്ന് ടിപ്പർ ലോറി മോഷണം നടത്തിയത് അടക്കം നിരവധി കേസിലെ പ്രതിയാണ് പോലീസ് പറയുന്നു









