കേരള കണക്കൻ മഹാസഭ (KKMS) 30.09.2021 ന് നടക്കുന്ന സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി കൊല്ലങ്കോട് മേഖല കൺവെൻഷൻ എലവഞ്ചേരി പഞ്ചായത്തിലെ കണക്കൻകാടിൽ വച്ച് നടത്തി. സഭയുടെ സംസ്ഥാന പ്രസിഡൻ്റ് കെ.ശങ്കരൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ വച്ച് ഇന്ത്യയിൽ ആദ്യമായി പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലക്കാട് മെഡിക്കൽ കോളേജിൽ ഉടമ്പടിയിൽ പറഞ്ഞത് പോലെ 72% ജോലിയും പട്ടികജാതി വിഭാഗങ്ങൾക്ക് തന്നെ നൽകണമെന്നും സംവരണ അട്ടിമറി അനുവദിക്കില്ല എന്നും കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് രക്ഷാധികാരി ടി. പഴണിമല പറഞ്ഞു.
പ്രദീപ് നെന്മാറ
മുഖ്യ പ്രഭാഷണം നടത്തി
ഉണ്ണികൃഷ്ണൻ പെരുവെമ്പ്, മോഹൻദാസ് ചിറ്റൂർ, ആറുചാമി അമ്പലക്കാട്, രാജൻ എന്നിവർ സംസാരിച്ചു.