ചാലിശ്ശേരി പഞ്ചായത്തിലെ PWD കരാറുകാർ ചാലിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ട് ദിവസത്തെ ഭക്ഷണചിലവ് 10000 രൂപ നൽകി.സാമ്പത്തിക സഹായം എ. എം.ഷഫീക്കിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയഞാലിൽ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ നിഷ അജിത്കുമാർ, മെമ്പർമാർ വി.എസ്. ശിവാസ്,ഷഹന അലി,സെക്രട്ടറി എൻ. സാവിത്രിക്കുട്ടി,മുൻ മെമ്പർ പ്രദീപ് ചെറുവശ്ശേരി,സലീം ചാലിശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.










