കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.
എരുമയൂർ: പഞ്ചായത്തിലെ ആറാം വാർഡിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചൻ രമ്യ’ഹരിദാസ് എം.പി. സന്ദർശിച്ചു’ഇരുപത്തിമൂന്നാം ദിവസം പിന്നിടുമ്പോഴുംദിവസേന 400 ഇൽ പരം ഭക്ഷണപ്പൊതി ആണ് ഓപ്പൺ ഫോറം കൂട്ടായ്മയിലൂടെ കൊടുത്തുകൊണ്ടിരിക്കുന്നത് ഇരുപതോളം വരുന്ന യുവാക്കൾ ആണ് നേതൃത്വം നൽകുന്നത് സുമനസ്സുകളുടെ സഹായത്താൽ കർഷകർ; വ്യാപാരികൾ ;പ്രവാസികൾ; എന്നിവരാണ് സാമ്പത്തികമായി സഹായിക്കുന്നത് ഭാരവാഹികളായ പ്രമോദ് പരുത്തിക്കാട് അനീഷ് പരുത്തിക്കാട് സുമേഷ് പരുത്തിക്കാട് റിയാസ് പരുത്തിക്കാട് രാമൻ പരുത്തിക്കാട് എന്നിവർ നേതൃത്വം നൽകുന്നു ഇന്നത്തെ ഭക്ഷണം സ്പോൺസർ ചെയ്തത് നാഷണൽ സർവീസ് ടീം എന്ന സംഘടനയാണ്










