നെല്ലായ : മാരായമംഗലം കുളപ്പട നാഷണൽ എൽ പി സ്കൂളിലെ കുട്ടികൾക്കിനി സ്നേഹത്തിൽ പൂട്ടിയ അടുക്കളയിൽ നിന്നും പാകം ചെയ്ത ഉച്ച ഭക്ഷണം. നാഷണൽ എൽ പി സ്കൂൾ മാരായമംഗലം കുളപ്പടയില്‍ ആണ് പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ അടുക്കള പണി പൂർത്തിയാക്കിയത്. പുതുതായി നിർമ്മിച്ച അടുക്കളയുടെ ഉദ്ഘാടനം നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജേഷ് തിങ്കളാഴ്ച കാലത്ത് പത്തു മണിക്ക് നിർവഹിച്ചു. വാർഡ് മെമ്പർ പി പി അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. ഷൊർണൂർ നൂൺമീൽ ഓഫീസർ മുഹമ്മദലി, മനോഹരൻ മാഷ്, വിരമിച്ച ഹെഡ് ടീച്ചർ ലക്ഷ്മി പ്രഭ, യു. രാജഗോപാൽ, പൂർവ്വ വിദ്യാർത്ഥികളായ ഭാസ്കരൻ, ഇബ്റാഹീം ഓകെ, വി.പി ശിവൻ, എസ് എസ് ജി അംഗങ്ങളായ ഇന്ദിര ടീച്ചർ , ഉമർ ഹാജി, പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ, എം പി ടി എ ശ്രീലത രതീഷ് എന്നിവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപിക ശശികല ടീച്ചർ സ്വാഗതവും യു സതി ദേവി ടീച്ചർ നന്ദിയും പറഞ്ഞു.










