മലമ്പുഴ: ആനക്കല്ല് ഗവ: ട്രൈബൽ വെൽഫയർ ഹൈസ്ക്കൂളിൽ പ്രഭാകരൻ എം.എൽ.എയുടെ നേതൃത്വത്തിൽ പി.റ്റി എ. സമാഹരിച്ച സ്മാർട്ട് ഫോൺ, ടാബ് ലറ്റുകൾ എന്നിവ വിതരണം ചെയ്തു. പനോപകരണങ്ങളുടെ വിതരണം പ്രഭാകരൻ എം.എൽ.എ ഉദ്ഘാഘാടനം ചെയ്തു. ചടങ്ങിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുമാരി രാധിക മാധവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് വാഴപ്പള്ളി, വാർഡംഗങ്ങളായ ലീലാ ശശി, റാണി ശെൽവൻ, വിശിഷ്ടാതിഥി അസിം നവാസ് ബാഗ്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി.റ്റി.എ പ്രസിഡൻ്റ് കെ.സി.ഉണ്ണികൃഷ്ണൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് ജോളി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം.
പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രഭാകരൻ എം.എൽ.എ നിർവ്വഹിക്കുന്നു.