പ്രതിസന്ധി കാലഘട്ടത്തിൽ കരുതലായി കെ.എസ്.യു.
തരൂർ:ഈ പ്രതിസന്ധി കാലഘട്ടത്തിൽ വിദ്യാർഥികൾക്കായി കെഎസ്‌യു തരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതൽ 2021 എന്ന ആശയവുമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതിന്റെ ഭാഗമായി തരൂർപള്ളി ലക്ഷംവീട് കോളനിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് തരൂർ നിയജോക മണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപ്പാടം ഉദ്ഘാടനം ചെയ്തു.കെഎസ്‌യു തരൂർ മണ്ഡലം പ്രസിഡന്റ് നൗഫൽ അധ്യക്ഷത വഹിച്ചു. കെഎസ്‌യു തരൂർ മണ്ഡലം കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മുഹമ്മദ് സനൂപ് വടക്കുമുറി, യൂത്ത് കോൺഗ്രസിന്റെ തരൂർ മണ്ഡലം പ്രസിഡന്റ് ശശി ചമ്മിണി, ഹക്കീം തെക്കേപീടിക, സുജിത്ത് നെച്ചൂർ, ഫസൽ തോട്ടുമ്പള്ള, അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.










