ഓൺലൈൻ പഠന സൗകര്യമില്ലാത്ത ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ചാലിശ്ശേരി സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടി നിയമ സഭ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻ MLA TP കുഞ്ഞുണ്ണി, പി എൻ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് PR കുഞ്ഞുണ്ണി, TM കുഞ്ഞുകുട്ടൻ, VV ബാലകൃഷ്ണൻ, VS ശിവാസ്, എ എം അബ്ദുള്ളകുട്ടി, N വിജയകുമാരി, T ഗംഗാധരൻ എന്നിവർ പങ്കെടുത്തു. പ്രവാസി സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും, സുഹൃത്തുക്കളുടെയും സഹായത്തോട് കൂടിയാണ് വാർഡിലെ ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ എത്തിച്ചു നൽകിയതെന്നു വാർഡ് മെമ്പർ VS ശിവാസ് പറഞ്ഞു.