പുതുക്കോട് യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പുതുക്കോട് ..
യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ് തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപ്പാടം ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഹദേവൻ പാട്ടോല അധ്യക്ഷതവഹിച്ചു. KSU നിയോജക മണ്ഡലം പ്രസിഡന്റ് അജ്മൽ പുതുക്കോട് ,വിപിൻ, കെ എസ് യു മണ്ഡലം പ്രസിഡന്റ് മുബാറക്,യൂത്ത് കോൺഗ്രസ് നേതാക്കളായ അഷ്റഫ്,ശകീർ,സൈതുകുട്ടി, അസ്സനാർ, നൗഷാദ്, നജീബ്, അമീൻ, ഉമ്മർ, അബ്ദുൽ ഖാദർ, നസീർ, അനിൽ കുമാർ,മുജിബ് തുടങ്ങിയവർ നേതൃത്വം നൽകി. ട്രിപ്പിൾ ലോക്ക്ഡൗണിൽ പ്രതിസന്ധി നേരിടുന്ന നിരവധി കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് കിറ്റ് എത്തിച്ചു നൽകി. 300ൽ പരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ഫോട്ടോ:പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ










