മലമ്പുഴ:.. അകത്തേത്തറ പഞ്ചായത്തിൻ്റെ കോവിഡ് സെൻ്ററിലേക്ക് ധോണി സെൻ്റ് ജയിംസ് ദ ഗ്രെയ്റ്റ് ഇടവകയിലെ ഗ്രേറ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പള്ളിയങ്കണത്തിൽ വച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണന് ട്രസ്റ്റ് ഭാരവാഹി മാത്യു മണ്ഡപത്തികുന്നൽ കൈമാറി. ഒന്നാം വാർഡ് മെമ്പർ മോഹനൻ, ജോർജ് മുണ്ടഞ്ചേരി, ആഡ്രൂസ് വടക്കേത്തല എന്നിവർ പങ്കെടുത്തു. ”വികാരി ഫാ.ബിജു പ്ലാത്തോട്ടത്തിൽ നേതൃത്വം നൽകി.
ഫോട്ടോ: ഭക്ഷ്യവസ്തുക്കൾ മാത്യൂ മണ്ഡപത്തികൂന്നേൽപഞ്ചായത്ത് പ്രസിഡൻ്റ് സുനിത അനന്തകൃഷ്ണന് പള്ളിയങ്കണത്തിൽ വെച്ച് കൈമാറുന്നു









