കിണാശ്ശേരി ചേറുമ്പറ്റക്കാവ് വേലയ്ക്ക് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി.
ആനയെ കൊണ്ടുവന്ന ലോറിക്ക് കേടുപാട് സംഭവിച്ചു. ലോറി ഡ്രൈവറുടെ കാലിനു നിസാര പരുക്കേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം. തൃശ്ശിവപേരൂര്‍ കര്ണ്ണന് എന്ന ആനയാണ് ഇടഞ്ഞത്.
ആനപുറത്ത് രണ്ടുപേരുമായി കിണാശ്ശേരി റോഡിലൂടെ ലോറിയെ തുരത്തി ആന കുറച്ച്ദൂരം ഓടി. ലോറി പിന്നോട്ടെടുത്താണ് അപകടം ഒഴിവാക്കിയത്. ലോറിയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ലോറിയില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്ക് കാലിന് പരുക്കേറ്റത്. മറ്റ് വാഹനങ്ങള്‍ക്കു നേരെ ആന തിരിയാതിരുന്നത് നാശനഷ്ടം കുറച്ചു.
. പഴം കൊടുക്കുന്നതിനിടയില്‍ ആനകള്‍ പരസ്പരം തിരക്കിയതാണ് ഇടയാന്‍ കാരണം.