പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികളുടെ തൊഴിലും വേതനവും പ്രതിസന്ധിയിൽ.
പാലക്കാട് സർവ്വോദയ സംഘത്തിലെ ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നു മാസമായി വേതനമില്ല.2 വർഷമായി ഓണം ഇൻസെൻ്റീവും കിട്ടിയിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി ഇൻകം സപ്പോർട്ട്, പ്രൊഡക്ഷൻ ഇൻസെൻ്റീവ്, ഡി.എ.അരിയർ എന്നിവ ലഭിച്ചിട്ടില്ല. ഇ.എസ്.ഐ, ക്ഷേമനിധി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
കണ്ണായ സ്ഥലത്ത് കോടികളൾ വിലമതിക്കുന്ന 52 ഏക്കർ ഭൂമി സംഘത്തിനുണ്ടു്. അത് മുഴുവൻ കേരള സർവ്വോദയ സംഘത്തിൻ്റെ പേരിലാണ്. ഈ ഭൂമി മുഴുവൻ ഖാദി ക്കമ്മീഷനിൽ ഒന്നരക്കോടി രൂപ കടമായി എടുത്തിട്ടുള്ള വകയിൽ പണയപ്പെടുത്തിയിരിക്കുകയാണ്. തൊഴിലാളികൾക്ക് കൂലിയും ആനുകൂല്യങ്ങളും ലഭിക്കാതായിട്ടും ഖാദിക്കമ്മീഷനോ, കേരള സർവ്വോദയ സംഘമോ, ഖാദിഗ്രാമ വ്യവസായ ബോർഡോ ഇതിൽ ഇതാം വരെയായി ഇടപെട്ടിട്ടില്ല. ഒരു ദുർബലമായ സംഘം ഭരണ സമിതിയാണ് പാലക്കാട് സർവ്വോദയ സംഘത്തിൽ ഉള്ളത്. ഖാദി മേഖലയിൽ പരിചയക്കുറവുള്ള ജൂനിയറായ സംഘം പ്രവർത്തകരാണ് ഭരണകർത്താക്കൾ, പരിചയസമ്പന്നരെ ഉൾപ്പെടുത്തി ഭരണ സമിതി വികസിപ്പിക്കണമെന്ന് ഖാദിക്കമ്മീഷൻ പറയുന്നു. ആയത് നിയമാവലിയിലും രേഖപ്പെടുത്തിയിട്ടുണ്ടു്. സംഘം ഭരണസമിക്ക് വീഴ്ച സംഭവിച്ചാൽ മാതൃസംഘമായ കേരള സർവ്വോദയ സംഘം ഇടപെടണം എന്നും നിയമാവലിയിൽ പറയുന്നുണ്ട്. പാലക്കാട് സർവ്വോദയ സംഘത്തിൻ്റെ ഭരണവും ഉത്തരവാദിത്വവും കേരള സർവ്വോദയ സംഘം ഏറ്റെടുക്കണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ കോങ്ങാട് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.പി.പത്മിനി അദ്ധ്യക്ഷത വഹിച്ചു. സജിത.കെ., പി. ഹസീന, സി.ശ്യാമള, കെ.ദീപ, കെ.ഗീത എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി സി.ശ്യാമള (പ്രസി) കെ.എം.സുനിത, റീജ.കെ. (വൈസ്.പ്രസി) കെ.ബി.ബേബി (ജനറൽ സെക്രട്ടറി) പി.ഗിരിജ, പി.ഹസീന, (സെക്ര) വി.രജനി (ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.