പാലക്കാട്: സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും രാജ്യത്ത്
മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തെ നയിക്കുന്നത് ബുദ്ധിയും
വിവേകവുമില്ലാത്ത ഭരണകൂടമാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് കേരള
മുസ് ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എം പി മാരായമംഗലം അബ്ദുര്‍റഹ്
മാന്‍ ഫൈസി അഭിപ്രായപ്പെട്ടു. സിറാജ് തിരുവനന്തപുരം യൂനിറ്റ് ബ്യൂറോ
ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം
പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ
ജില്ലാകലക്ടറായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കേരള മുസ്
ലീം ജമാഅത്ത് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും
ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ ജീവന്
സംരക്ഷണവും സുരക്ഷിത്വവും ഉറപ്പ് വരുത്തേണ്ട സര്‍ക്കാര്‍ കുറ്റവാളികളെ
ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നത് ഇതിന് തെളിവാണ്.ഇത് ധാര്‍മികതയും
മനുഷ്യത്വവും ഇല്ലാത്ത ഭരണകൂടത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി. മദ്യപിച്ച് വാഹനമോടിച്ച് ഒരു യുവ മാധ്യമ പ്രവര്‍ത്തകന്റെ
ജീവനെടുത്ത കൊടും കുറ്റവാളിയെ ഒരു ജില്ലയുടെ എക്സിക്യൂട്ടീവ്
മജിസ്ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി നിയമിച്ചത് ധിക്കാരപരമായ
നടപടിയാണെന്നും തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ് ലീം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി
ശൗക്കത്ത് ഹാജി അധ്യക്ഷത വഹിച്ചു. കേരള മുസ് ലീം ജമാഅത്ത് ജില്ലാ
പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന് ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം
എ നാസര്‍ സഖാഫി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍,
ഉമര്‍ മദനി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക്
സഖാഫി, ശഫീഖ് സഖാഫി സഖാഫി പാണ്ടമംഗലം സംസാരിച്ചു. നേരത്തെ സ്റ്റേഡിയം ബസ്
സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് കെ ഉണ്ണീന്‍കുട്ടി
സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി, അബൂബക്കര്‍ ബാഖവി, അബൂബക്കര്‍
അവണക്കുന്ന്, സുലൈമാന്‍ ചുണ്ടമ്പറ്റ, ടി പി എം കുട്ടി മുസ് ലിയാര്‍,
ജാബിര്‍ സഖാഫി മാപ്പാട്ടുകര എന്നിവര്‍ നേതൃത്വം നല്കി.