കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഗസാല ഓഡിറ്റോറിയത്തിൽ വെച്ച് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ഡോക്ടർ ഫാത്തിമ കാജാ യുടെ അദ്യക്ഷതയിൽ വിക്ടോറിയ കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സുനിത ഗണേഷ് ഉത്ഘാടനം ചെയ്തു ചെല്ലമ്മ ലൂക്കോസ് മുഖ്യ പ്രഭാഷണം നടത്തി കേരളത്തിലെ മികച്ച റവന്യു റിക്കവറി തഹസിൽദാർക്കുള്ള അവാർഡ് നേടിയ രാജമ്മ യെ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ ഉപഹാരം നൽകി ആദരിച്ചു വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം സ് റീജ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജെ ബിന്ദു വനിതാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം എൻ ബിന്ദു കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ എന്നിവർ സംസാരിച്ചു വനിതാ കമ്മിറ്റി സെക്രട്ടറി രസ്മി കൃഷ്ണൻ സ്വാഗതവും ഇ സ് ശാന്തമണി നന്ദിയും പ്രകാശിപ്പിച്ചു