എടത്തനാട്ടുകര : മാറാരോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് സ്വാന്തനമേകുന്ന പാലിയേറ്റീവ് കെയർ പദ്ധതിക്കായി കേക്ക് ഫെസ്റ്റിലൂടെ ധനസമാഹരണം നടത്തി എടത്തനാട്ടുകര ഗവൺമെന്റ് സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മാതൃകയായി. സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിനു കീഴിലെ ഹെൽത്ത് ആന്റ് കെയർ പദ്ധതിയുടെ ഭാഗമായാണ് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.
കേക്ക് ഫെസ്റ്റ് മണ്ണാർക്കാട് എം.എൽ.എ അഡ്വക്കെറ്റ് എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത, ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്ത്, പി.ജിഷ, എന്നിവർ സംസാരിച്ചു.
എടത്തനാട്ടുകര പ്രദേശത്തെ ഹോം മെയ്ഡ് കേക്ക് നിർമ്മാതാക്കളായ ഇശൽ ബേക്സ് കോട്ടപ്പള്ള, അനൂസ് ബേക്ക് ഇൻ ടേസ്റ്റ് ചളവ, ഹാപ്പി ബേകസ് കോട്ടപ്പള്ള, സ്റ്റാർ ബേക്സ് പടിക്കപ്പാടം, ഫ്രഷ് ആന്റ് ടേസ്റ്റി ഹോംലി കേക്സ് പപിക്കപ്പാടം എന്നിവർ കേക്ക് ഫെസ്റ്റിന് ആവശ്യമായ കേക്കുകൾ സൗജന്യ നിരക്കിൽ നിർമിച്ചു നൽകുകയും, സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങൾ ഓർഡറുകൾ സ്വീകരിച്ച് വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
കേക്ക് ഫെസ്റ്റിന് സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ , ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, ട്രൂപ്പ് ലീഡർ അൻഷിദ്.പി, കമ്പനി ലീഡർ ഷംന ഒ.കെ, പട്രോൾ ലീഡർമാരായ ഹംദാൻ.പി, ഫുസൈൽ ഖാൻ, നാജിയ .പി , ഷാദിയ. ടി എന്നിവർ നേതൃത്വം നൽകി
എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച കേക്ക് ഫെസ്റ്റ് മണ്ണാർക്കാട് എം.എൽ.എ അഡ്വക്കെറ്റ് എൻ.ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.