ഒരാൾക്ക് ഗുരുതര പരിക്ക്
രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്.
നെല്ലിയാമ്ബതിയിൽ കരടി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്.
ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്സിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.









