സിനിമാ താരം കണ്ണന് പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടര്‍. പരാതി നല്കിയ ശേഷം തന്നെ സോഷ്യല്‍മീഡിയയിലൂടെയും മറ്റും കണ്ണന് പട്ടാമ്പി നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍ പറഞ്ഞത്: ”കണ്ണന് പട്ടാമ്പിക്കെതിരെ ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന് പട്ടാമ്പി സമാനരീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്. സോഷ്യല്‍മീഡിയയിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നു.”
അതേസമയം, കണ്ണന് ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച നല്കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നും കണ്ണനെതിരെ കേസെടുത്തിട്ടുണ്ടെന്നും പട്ടാമ്പി പൊലീസ് അറിയിച്ചു.