പാലക്കാട്
കേന്ദ്രസർക്കാരിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ് കഞ്ചിക്കോട് വ്യവസായ കേന്ദ്രം. സംസ്ഥാനത്ത് കളമശേരി കഴിഞ്ഞാൽ ഏറ്റവും വലിയ വ്യവസായ കേന്ദ്രമാണിത്. നിരവധി വ്യവസായ ശാലകൾ ഇവിടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പ്രഖ്യാപിച്ചെങ്കിലും പിന്നീട് മറന്നുപോയ റെയില്‍ കോച്ച് ഫാക്ടറി, സംസ്ഥാന സർക്കാരിന് കൈമാറാൻ ധാരണയായി തുക ഉറപ്പിച്ച ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, സ്വകാര്യവൽക്കരിക്കാൻ ഉറപ്പിച്ച ഐടിഐ, കോർപറേറ്റുകൾക്ക് തൂക്കി വിൽക്കാൻ വില നിശ്ചയിച്ച ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് എന്നിവയെല്ലാം കേന്ദ്ര പൊതുമേഖലയിൽനിന്ന് നഷ്ടമാകുമെന്ന അവസ്ഥയില്‍.
പൊതുമേഖലയിൽ ഇതിനെ പിടിച്ചുനിർത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ