NEWS
വിളവെടുപ്പ്: കഞ്ചാവ് നാട്ടിൽ സു
പാലക്കാട്∙ വിളവെടുപ്പു കാലം പൂർത്തിയായതോടെ കഞ്ചാവിന്റെ കുത്തൊഴുക്കിൽപ്പെട്ട് കേരളം. ആന്ധ്രയിലും തെലങ്കാനയിലും ഒഡിഷയിലുമെല്ലാമുള്ള കൃഷികേന്ദ്രങ്ങളിൽനിന്ന് മംഗലാപുരം, കോയമ്പത്തൂർ കേന്ദ്രങ്ങൾ വഴിയാണ് ഇവയെത്തുന്നത്. അത്യാധുനിക പാക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് അമർത്തി കാറ്റുംപൊടിയും കടക്കാത്ത രീതിയിൽ പായ്ക് ചെയ്താണ് വരവ്. അടുത്ത വിളവെടുപ്പു സമയം ആകുന്നതുവരെ സംസ്ഥാനത്തെ സൂക്ഷിപ്പു കേന്ദ്രങ്ങളിൽ കരുതി വയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് വൻതോതിൽ എത്തിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് ട്രെയിൻ സർവീസുകൾ നിന്നുപോയതോടെ ചരക്കു ലോറികളെ ആശ്രയിക്കുന്നതാണ് ഏതാനും മാസങ്ങളായി കണ്ടു വരുന്നത്. അങ്ങനെ അഞ്ഞൂറും ആയിരവും കിലോ കഞ്ചാവ് ഒന്നിച്ച് കേരളത്തിലെത്തുന്നു.
കഞ്ചാവുമായി പിടിയിൽ: ഇതുവരെ വിറ്റത് 100 കിലോ
കേരളത്തിൽ കഞ്ചാവ് ഫാക്ടറികൾ?
വലിയ അളവിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇവിടെ ഹഷിഷ് ഓയിലാക്കി മാറ്റുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം ഉയർന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഫുഡ് എക്സ്ട്രാക്ട് കമ്പനികളിലേക്കായിരുന്നു അന്വേഷണ സംഘങ്ങളുടെ ശ്രദ്ധ ആദ്യം പോയതെങ്കിലും രഹസ്യമായി പ്രവർത്തിക്കുന്ന ഫാക്ടറികളുണ്ടോ എന്നും അന്വേഷണം നടന്നു. എന്നാൽ ഇത്തരത്തിൽ കമ്പനികളൊന്നും പ്രവർത്തിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ടൺ കണക്കിന് എത്തുന്ന കഞ്ചാവ് ഇവിടെ 10ഉം 20ഉം കിലോകളായി വിവിധ ജില്ലകളിലെ മുക്കിലും മൂലയിലും വരെ എത്തുന്നു എന്നാണ് വ്യക്തമായിരിക്കുന്നത്.
ചരക്കു ലോറികളിൽ ടൺ കണക്കിന് കഞ്ചാവുകൾ എത്തുന്ന