കൽപ്പാത്തി രഥോത്സവത്തിന് ശനിയാഴ്ച കൊടിയേറും. കോവിഡ് മഹാമാരിയെത്തുടർന്ന് രഥപ്രയാണമോ ആഘോഷങ്ങളോ ഇല്ലാത്ത ഉത്സവത്തിന് പകിട്ട് കുറയാതിരിക്കാനുള്ള ശ്രദ്ധയിലാണ് ക്ഷേത്ര കമ്മിറ്റികൾ. വെള്ളിയാഴ്ച കൊടിയേറ്റത്തിന് മുമ്പുള്ള വാസ്തുശാന്തി നടന്നു. ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 10. 30 ഓടെ കൊടിയേറും. മുൻ വർഷങ്ങളെപ്പോലെ ആളുകൾ കൂടാനിടയുള്ള സാംസ്കാരിക പരിപാടികൾ ഉണ്ടാകില്ല. . ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്രാചാരങ്ങൾ മാത്രമായി രഥോത്സവം നടത്താൻ തീരുമാനിച്ചത്. 13, 14, 15 തീയതികളിലാണ് രഥോത്സവം. 16ന് രാവിലെ കൊടിയിറങ്ങും.