: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. വിശാലാക്ഷീസമേത
വിശ്വനാഥസ്വാമിക്ഷേത്രം,
പുതിയകൽപ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകൽപ്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു കൊടിയേറ്റം.കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ രണ്ട് തവണയും ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.
ആഘോഷങ്ങൾ ഇക്കുറി കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തരും അധികൃതരും.
ഇന്ന് മുതൽ 10 ദിവസത്തോളമാണ് ആഘോഷം. 14,15, 16 തീയതികളിലാണ്
രഥോത്സവം
നടക്കുക.രഥോത്സവത്തോടനുബന്ധിച്ച് നവംബർ 16 ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.