പ്രവാസിയുടെ വീടിന് തീയിട്ടു;
മുതുതല കൊടുമുണ്ടയില്‍ പ്രവാസി വ്യവസായിയുടെ വീടിന് തീയിട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്.
വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും ആദ്യം കത്തിക്കുകയും പിന്നീട് വീടിന് തീപിടിക്കുകയുമായിരുന്നു. ഇന്നോവ കാറും ഒരു സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. വീടിലെ ഉപകരണങ്ങളും കത്തി നശിച്ചു. വീടും ഭാഗികമായി കത്തിയിട്ടുണ്ട്.
എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് തീയിട്ടത്. കൊടുമുണ്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന മച്ചിങ്ങതൊടി കിഴക്കേത്തില്‍ ഇബ്രാഹിമിന്റെ വീടിനാണ് ഒരാള്‍ തീയിട്ടത്.










