ജൂൺ. 26 ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഓർമ്മക്കായി ഈ ചെറുകഥ സമർപ്പിക്കുന്നു.
സുഹൃത്ത്.
മലകളെ തഴുകിയിറങ്ങുന്ന മഞ്ഞുകണങ്ങളുടെ തണുപ്പേറ്റ് ആ സായം സന്ധ്യയിലുള്ള യാത്രക്കിടെ, ദേശീയപാതയിലെ ബാറിനടുത്തുള്ള പമ്പിൽ നിന്നും ഇന്ധനം നിറക്കുന്നതിനിടയിലും അറബികളുടെ നാട്ടിലെ ജീവിതവും കഴിഞ്ഞകാല ഓർമ്മകളും ശശിയുടെ മനസ്സിനെ വർണ്ണാഭമാക്കുന്നുണ്ടായിരുന്നു. ശശി തൻ്റെ കാറിൽ കയറി യാത്രയാരംഭിക്കാനൊരുങ്ങുമ്പോഴാണ് അവൻ്റെ ബാല്യകാല സുഹൃത്ത് ടോമിനെകാണാനിടയാവുന്നത്. പരിസരം മറന്ന് അവരിരുവരും സന്തോഷത്താൽ ആലിംഗനം ചെയ്തു. അതിനിടെ ടോമിൻ്റെ വസ്ത്രത്തിലൊളിപ്പിച്ച മദ്യക്കുപ്പികൾ താഴെവീണുടഞ്ഞു. ടോമിൻ്റെ മദ്യാസക്തി, സുഹൃത്തായ ശശിയുടെ സൗഹൃദത്തിന് വിപരീതമായിരുന്നു. ഏറെക്കാലങ്ങൾക്കുശേഷംകണ്ട സുഹൃത്തിന്റെ പൊട്ടിയ മദ്യക്കുപ്പിയാൽ ജീവിതം അവസാനിക്കേണ്ടിവന്ന ശശിയേയും, വിലങ്ങണിഞ്ഞ് പോകുന്ന ടോമിനേയും നോക്കി ഏവരും നിൽക്കുമ്പോഴും ആ മലമടക്കുകളിൽ മഞ്ഞുപൊഴിയുകയായിരുന്നു.
രാമദാസ്. ജി. കൂടല്ലൂർ.