സായാഹ്നം പത്രത്തിന്റെ പിറവിയിൽ അതിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് പ്രചോദനവും പിന്തുണയും പകർന്ന ഞങ്ങളുടെ സഹായികളിൽ പ്രധാനി ആയിരുന്നു
പത്രപ്രവർത്തകൻ ജോയ് ശാസ്താംപടിക്കൽ.
അദ്ദേഹത്തിന്റെ
ഒമ്പതാം ചരമ വാർഷിക ദിനമായ
നവംബർ 30 വേദനയോടെയല്ലാതെ ഞങ്ങൾക്ക് അനുസ്മരിക്കാനാവില്ല.
കാലത്തെ ഒരു വല്ലാത്ത സവിശേഷതയായി
കണ്ട നിസ്തുലമായ
പത്രപ്രവർത്തന രീതിയായിരുന്നു
അദ്ദേഹത്തിന്റേത്.
മുൻകാല ചിന്തകളുമായി, മറ്റാര്‍ക്കുമെന്നപോലെ മാധ്യമങ്ങൾക്ക് മുന്നോട്ടുപോവാനാവില്ലല്ലോ.
അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മാധ്യമ നിർവഹണ രീതികൾ പോലും ഇന്നു പ്രസക്തമല്ലാതായിട്ടുണ്ടാവും.അത്രമേൽ അനുനിമിഷം പുരോഗമിക്കുന്നതാണ് മാധ്യമരംഗം.
ആ മാറ്റം ഉൾക്കൊള്ളുകയും അതിനനുസരിച്ച് അറിവ് നവീകരിക്കാനും
പ്രവർത്തിക്കാനും ഉത്സാഹിച്ചു കൊണ്ടിരുന്ന ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.
നിഷ്പക്ഷവും നീതി പൂർവകവുമായിരുന്നു അദ്ദേഹത്തിന്റെ പത്ര പ്രവർത്തനം.ആരെയും നോവിക്കാതെ ആശയങ്ങൾ പ്രകടിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
അത്രയും
മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ഹൃദയാലുവായ പത്ര പ്രവര്‍ത്തകനായിരുന്നു ജോയ് ശാസ്താംപടിക്കൽ.
വിപുലമായ മാധ്യമ പ്രവര്‍ത്തനം അദ്ദേഹത്തെ നല്ല അനുഭവസമ്പത്തുകളുടെ ഉടമയാക്കി. തീക്ഷ്ണമായ ആ മാധ്യമ അനുഭവങ്ങള്‍ അദ്ദേഹം പലപ്പോഴും പങ്കുവെക്കുകയുണ്ടായിട്ടുണ്ട്.
അനിതരസാധാരണമായ നേട്ടമാണ് അദ്ദേഹം ചില മുഖ്യധാര പത്രങ്ങൾക്ക് നേടിക്കൊടുത്തത്. ആ ശ്രദ്ധയും പരിഗണനയും മറ്റു
പത്രങ്ങൾക്ക് നൽകുന്നതിനോ വ്യക്തി ബന്ധങ്ങൾക്കോ അദ്ദേഹത്തിന്റെ നിലപാട് തടസ്സമായില്ല.
ഏതൊരു മാധ്യമത്തിന്റെയും ഗതി നിര്‍ണ്ണിയിക്കുന്നതും ജയപരാജയങ്ങള്‍ സൃഷ്ടിക്കുന്നതും ആരാണ്? സംശയമില്ല,
പത്ര നേതൃത്വം.
ആ നേതൃ ചുമതല എപ്പോഴും എവിടെയും ആത്മാർത്ഥമായി നിറവേറ്റിയ അതുല്യനായ ആ പത്രപ്രവർത്തകന്റെ ഓർമകൾക്ക് മുമ്പിൽ സായാഹ്നം കുടുംബത്തിന്റെ സ്നേഹാഞ്ജലി..
കെ.അബ്ദുൽ അസീസ് മാസ്റ്റർ
പത്രാധിപർ
‘സായാഹ്നം’