ജോസ് ചാലയ്ക്കൽ:
മാധ്യമ രംഗത്തെ സജീവപ്രവർത്തകൻ
—— ഗോകുൽദാസ് —–
കഴിഞ്ഞ നാൽപതു വർഷമായി മാധ്യമ രംഗത്ത് സജീവമാണ് ജോസ് ചാലയ്ക്കൽ.
എക്സ്പ്രസ്സ് ദിനപത്രത്തിൽ പ്രാദേശീക ലേഖകനായി തുടക്കം. പിന്നീട് മംഗളം ദിനപത്രത്തിലും പ്രാദേശീക ലേഖകനായി പ്രവർത്തിച്ചു.സ്വന്തമായി 25 വർഷം അഭിപ്രായം എന്ന മാസിക നടത്തി.നടൻ, സംവിധായകൻ, കഥാകൃത്ത് ,പത്രാധിപർ എന്നീ നിലകളിൽ സജീവ സാനിദ്ധ്യമാണ്.ഇപ്പോൾ സായാഹ്നം ദിനപത്രത്തിൻ്റെ ചീഫ് റിപ്പോർട്ടർ; ദീപിക ദിനപത്രത്തിൻ്റെ പ്രാദേശീക ലേഖകൻ, സത്യം ഓൺലെയിൻ ജില്ലാ ലേഖകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയകളിലും ഇദ്ദേഹത്തിൻ്റെ വാർത്തകൾ ഏറെ ശ്രദ്ധ നേടുകയും അധികൃതർ പരിഹാരം കണ്ടെത്തൂകയും ചെയ്യുന്നുണ്ട്.
ഇദ്ദേഹത്തിൻ്റെ മാധ്യമ പ്രവർത്തന ശൈലി കണക്കെടുത്തു കൊണ്ട് ഇന്ന് രാവിലെ പാലക്കാട് ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനത്തിൽ വെച്ച് ഇദ്ദേഹത്തെ ആദരിക്കും.