പാലക്കാട്: വർഗീയശക്തികളെ നേരിടാൻ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ വേണം ജോസ് കെ. മാണി
ഇന്ത്യയിൽ വർഗീയകക്ഷികളെ നേരിടണമെങ്കിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെയു ഫോറങ്ങളുടെയും സംയുക്തമായ പോരാട്ടം ആവശ്യമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ.മാണി പ്രസ്താവിച്ചു ഇന്ത്യൻ മഹാരാജ്യത്ത് വർഗീയ ശക്തികളുടെ ആധിപത്യം ഉറപ്പിച്ചു കൊണ്ടുള്ള നീക്കം ചെറുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഈ പോരാട്ടത്തിൽ കേരള കോൺഗ്രസ് എം ന് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു കേരളസംസ്ഥാനം നിബിഡമായ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനമാണ് 90 ശതമാനവും കൃഷിസ്ഥലം ആണ്. പൊതുജനങ്ങൾക്ക് കൃഷിസ്ഥലങ്ങൾ ഉപയോഗിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ട് കൃഷിസ്ഥലവും നിലവും ഈ സംസ്ഥാനത്തെ ദുരന്ത രേഖകളാണ് അതുകൊണ്ട് കേരള സംസ്ഥാനത്തെ കൃഷിസ്ഥലത്ത് പുതിയ നിയമ ഭേദഗതിയിലൂടെ നിർമ്മാണപ്രവർത്തനങ്ങളും മറ്റു വിഷയങ്ങളിലേക്ക് മറ്റ് കൃഷിയിലേക്ക് ചെയ്യുവാനുള്ള സാഹചര്യമുള്ള ഒരു സംസ്ഥാനമായി മാറ്റുവാൻ നിലവിലുള്ള ഭൂ നിയമത്തെ ഭൂനിയമം നിയമം ഭേദഗതി ചെയ്യണമെന്നും ഭേദഗതി ചെയ്തുകൊണ്ടുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് എം പാലക്കാട് ജില്ലാ നേതൃത്വ ക്യാമ്പ് ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കേരള കോൺഗ്രസ് എം പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ്. കെ. കുശലകുമാർ അധ്യക്ഷത വഹിച്ചുകേരളം രൂപം കൊള്ളുന്നതിന് മുമ്പും പട്ടയാവകാശം നല്‍കിയിട്ടുണ്ട്. (ഉദാ. ബ്രിട്ടീഷ് പട്ടയം) രാജാക്കന്മാരുടെ കാലത്തും ഇപ്രകാരമുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ട്.
1960 ലെ കേരളത്തിലെ കെ.എല്‍.എ (കേരള ലാന്റ് അസൈന്ഡമെന്റ്) റൂള്‍സ് പ്രകാരമാണ് നിലവിലുള്ള പട്ടയങ്ങള്‍. 64 ലും പിന്നീടും റൂളുകളില്‍ മാറ്റം വന്നിടട്ടുണ്ട്. നമ്മുടെ അറിവില്‍ 64 പേജുകളില്‍ അധികം പ്രാദേശിക സ്വഭാവങ്ങള്‍ അനുസരിച്ച് അറിയപ്പെടുന്ന പട്ടയങ്ങള്‍ കേരളത്തിലുണ്ട്. കേരള ഭൂപരിഷ്ക്കരണ നിയമം 1970 ലാണ് നിലവില്‍ വന്നത്. ജന്മി- കുടിയാന് ബന്ധം അവസാനിപ്പിക്കപ്പെട്ടു. അപ്പോള്‍ അംഗങ്ങളുള്ള സാധാരണ കുടുംബത്തിന് 15 ഏക്കര്‍ ഭൂമി അനുവദിച്ചു. അതില്‍ കൂടുലുള്ളവ മിച്ചഭൂമിയായി പരിഗണിക്കപ്പെട്ടു(അത് ഭൂമിയില്ലാത്തവര്‍ക്ക് കൊടുക്കുവാനായി സര്‍ക്കാര്‍ തീരുമാനിച്ചു) എന്നാല്‍ 15 ല്‍ കൂടുലല്‍ ആണെങ്കില്‍പ്പോലും റജിസ്റ്റേര്‍ഡ് പ്ലാന്റേഷന് ആണെങ്കില്‍ ഭൂപരിധി ബാധകമാക്കിയിരുന്നില്ല. സെക്ഷന്‍ 81 പ്രകാരം ഇപ്രകാരം ഭൂപരിധിയില്‍ ഒഴിവ് ലഭിച്ച ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല.
ഭൂമിയുടെ തുണ്ട് വല്‍ക്കരണം എന്ന പേരിലുള്ള ആരോപണം പലപ്പോഴും തെറ്റായി വരുന്നതാണ്. കാരണം 1970 ല്‍ അഞ്ച് അംഗങ്ങളുള്ള കുടുംബം 2021 ആകുമ്പോള്‍ ഭൂസ്വത്തിന്റെ വിഭജന കാരണത്താല്‍ പല കുടുംബങ്ങളുടെ ആയിത്തീരും. ഇവിടെ ഭൂമിയുടെ തരംതിരിവ് പുരയിടം (കരഭൂമി) നിലം (വയല്‍) (ഇതിനെല്ലാം കേരളത്തില്‍ കാലദേശങ്ങള്‍ അനുസരിച്ച് വ്യത്യസ്തമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കരഭൂമി തരംമാറ്റല്‍ പാടില്ല എന്നാണ് ഹൈക്കോടതി വിധി. അതിനെതിരായിട്ടുള്ള കേരളത്തിന്റ എസ്.എല്‍.പി (പെറ്റീഷന്) ഹൈക്കോടതി തള്ളി. തല്‍ഫലമായി കേരള സര്‍ക്കാരിന് ഹൈക്കോടതി വിധി അംഗീകരിക്കുക മാത്രമെ നിവര്‍ത്തിയുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് സെക്രട്ടറി കേരളത്തിലെ എല്ലാ എല്‍.എസ്.ജി.ഡി സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി. അതിന്റെ ഫലമായി ഒരാള്‍#ോ വീടിനോ, കെട്ടിടത്തിനോ അനുമതിക്കായി മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അപേക്ഷ നല്കുമ്പോള് വില്ലേജാഫീസറുടെ കൈവശ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നു., വില്ലേജോഫീസര്‍ സ്ഥല പരിശോധന നടത്തി പട്ടയത്തില്‍ എഴുതിയാലും ഇല്ലെങ്കിലും അവിടെ ഏതെങ്കിലും കൃഷി കാണപ്പെട്ടാല്‍ കൈവശ സര്‍ട്ടിഫിക്കറ്റില്‍ കൃഷി ഭൂമി എന്നെഴുതും. തല്‍ഫലമായി കൃഷിഭൂമി തരം മാറ്റാന്‍ പാടില്ല എന്ന കോടതി ഉത്തരവിന്റെ കാരണത്താല്‍ നിര്‍മ്മാണ അനുമതി നിഷേധിക്കപ്പെടുന്നു. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളും വളരെ ഗൗരവകരമായ പ്രശ്നമായി മാറിയിരിക്കുന്നു. കേരള കോൺഗ്രസ് എം പാർട്ടിയുടെ സംഘടനാ പ്രവർത്തനത്തിന് ഊന്നിയുള്ള സെമി കേഡർ സംവിധാനം പാർട്ടിയിൽ നടപ്പിലാക്കുന്നതിനും രാഷ്ട്രീയ വിദ്യാഭ്യാസവും മെമ്പർഷിപ്പ് വിതരണവും പുതിയ സംവിധാനത്തിലൂടെ നടപ്പിലാക്കാൻ തീരുമാനിച്ചു കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് എ ക്സ് എംഎൽഎ , അഡ്വക്കേറ്റ്. മുഹമ്മദ് ഇഖ്ബാൽ, അഡ്വക്കേറ്റ്. ജോസ് ജോസഫ്, സ്റ്റിയറിങ് കമ്മിറ്റി അംഗം കെ. എം. വർഗീസ്, ജില്ലാ ഭാരവാഹികളായ എ. ശശിധരൻ, എം. പി. ജോർജ്, അഡ്വ.കെ ടൈറ്റസ് ജോസഫ്, കെ.എം. സന്തോഷ്, ജോസ് കൊല്ലിയിൽ, മുഹമ്മദ് സക്രിയ, തോമസ് ജോൺ, എ ഇബ്രാഹിം, പ്രേമ കൃഷ്ണകുമാർ, കെ മണികണ്ഠൻ, രാഹുൽ ദേവ്, ബിജു പുഴക്കൽ, ബേബി പാണു ച്ചിറ, മുരളി കട്ങ്ങും, പി.സി സെബാസ്റ്റിൻ, പി വി പ്രദീപ് കുമാർ, എ.ടി. മത്തായി, കെ. എ. കമറുദ്ദീൻ, കെ ഗോപാലകൃഷ്ണൻ, എം ടി ജോസഫ്, ടി.പി ഉല്ലാസ്, പി ആർ ഭാസ്ക്കര ദാസ്, തുടങ്ങിയ നേതാക്കൾ ക്യാമ്പിൽ ചർച്ചയിൽ പങ്കെടുത്തത് പ്രസംഗിച്ചു.